പ്രാബല്യത്തിലായ തീയതി: 21-09-2021
സ്വകാര്യതാ പ്രതിബദ്ധത
Rebar Interactive, LLC (“Rebar Interactive” “ഞങ്ങൾ,” “ഞങ്ങളുടെ,” “ഞങ്ങൾക്ക്”) നിങ്ങൾക്ക് സ്വകാര്യത പ്രധാനമാണെന്ന് മനസ്സിലാക്കുന്നു, അതോടൊപ്പം നിങ്ങളുടെ എല്ലാ വ്യക്തിഗത ഡാറ്റയും പരിരക്ഷിക്കാനും പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും പ്രതിജ്ഞാബദ്ധരുമാണ്. Rebar Interactive വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും പ്രവർത്തിപ്പിക്കുന്നതുമായ എല്ലാ വെബ്സൈറ്റുകൾക്കും ഈ സ്വകാര്യതാനയം ബാധകമാണ്.
ക്ലിനിക്കൽ ട്രയലുകളിൽ രോഗികളെ ഉൾപ്പെടുത്താനും റിക്രൂട്ട് ചെയ്യാനും നിലനിർത്താനും സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു നൂതന ക്ലിനിക്കൽ ട്രയൽ സൊല്യൂഷൻ ദാതാവാണ് Rebar Interactive. ക്ലിനിക്കൽ, മെഡിക്കൽ ഗവേഷണം ആശ്രയിച്ചിരിക്കുന്നത്, ഏറ്റവും രഹസ്യാത്മകവും വ്യക്തിഗതവുമായ ഡാറ്റയുടെ ശേഖരണത്തെയും വിശകലനത്തെയുമാണ്. ഞങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ന് നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഈ സ്വകാര്യതാനയത്തിനും ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി പരിപാലിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഞങ്ങളുടെ വെബ്സൈറ്റുകൾ ആക്സസ് ചെയ്യുന്നതിലൂടെ, ഇവിടെ പ്രസ്താവിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നു. ഈ സ്വകാര്യതാനയത്തിലെ ഏതെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, ഞങ്ങളുടെ വെബ്സൈറ്റുകളുടെ ഏതെങ്കിലും ഭാഗം ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
ക്ലിനിക്കൽ ട്രയൽ സ്പോൺസർമാർ, ക്ലിനിക്കൽ ഗവേഷണ സ്ഥാപനങ്ങള് (CRO-കൾ), ക്ലിനിക്കൽ ഗവേഷണ സൈറ്റുകൾ എന്നിവയ്ക്കായി വ്യക്തിഗത വിവരങ്ങള് പ്രോസസ്സ് ചെയ്യുന്ന ഒരു ഡാറ്റ “പ്രോസസർ” ആയി ഞങ്ങൾ പ്രവർത്തിക്കുന്നു. ഈ സ്വകാര്യതാനയം പൂർണമായും ശ്രദ്ധാപൂർവം വായിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നും, ഡാറ്റാ സ്വകാര്യതയും രഹസ്യസ്വഭാവവും സംബന്ധിച്ച നിയമങ്ങൾ ഞങ്ങൾ എങ്ങനെ പാലിക്കുന്നു എന്നും ഈ നയം വിശദീകരിക്കുന്നു.
‘വ്യക്തിഗത ആരോഗ്യ വിവരങ്ങൾ’ (“PHI”) (ചുവടെ നിർവചിച്ചിരിക്കുന്നത് പോലെ) ഉൾപ്പെടെ, നിങ്ങളുടെ ‘വ്യക്തിപരമായി തിരിച്ചറിയിക്കുന്ന വിവരങ്ങൾ’ (“PII”) (ചുവടെ നിർവചിച്ചിരിക്കുന്നത് പോലെ) ഞങ്ങൾക്ക് നൽകുന്നതിലൂടെ, ഈ സ്വകാര്യതാനയത്തിന് അനുസൃതമായി, നിങ്ങൾ നൽകുന്ന ഏതൊരു വിവരത്തിന്റെയും ശേഖരണത്തിനും ഉപയോഗത്തിനും നിങ്ങൾ സമ്മതം നൽകുന്നു.
Rebar Interactive-ന് ഒപ്പമോ അതിന് വേണ്ടിയോ പ്രവർത്തിക്കുന്ന മൂന്നാം കക്ഷികൾക്കിടയിൽ Rebar Interactive ഒരുപക്ഷെ വിവരങ്ങൾ പങ്കിട്ടേക്കാം, അത്തരം വിവരങ്ങൾ ഈ സ്വകാര്യതാനയത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി പരിരക്ഷിക്കപ്പെടും.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ (FTC) അന്വേഷണ, നടപ്പാക്കൽ അതോറിറ്റിക്ക് Rebar Interactive വിധേയമാണ്.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന എല്ലാ വിവരങ്ങളും Rebar Interactive ശേഖരിക്കുന്നു.
നിങ്ങൾ ഞങ്ങളുടെ വാർത്താക്കുറിപ്പ് സബ്സ്ക്രൈബ് ചെയ്യുമ്പോഴോ ഒരു സർവേയോട് പ്രതികരിക്കുമ്പോഴോ ഒരു ഫോം പൂരിപ്പിക്കുമ്പോഴോ നിങ്ങൾ നൽകുന്ന വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുന്നില്ല. ഞങ്ങളുടെ സർവേകളോ ഫോമുകളോ നിങ്ങളോട് ഇവ നൽകാൻ ആവശ്യപ്പെട്ടേക്കാം: നിങ്ങളുടെ പേര് അല്ലെങ്കിൽ ഇ-മെയിൽ വിലാസം. എന്നിരുന്നാലും, നിങ്ങൾക്ക് പേര് വെളിപ്പെടുത്താതെ ഞങ്ങളുടെ സൈറ്റ് സന്ദർശിക്കാം. നിങ്ങൾ സ്വമേധയാ അത്തരം വിവരങ്ങൾ ഞങ്ങൾക്ക് നൽകിയാൽ മാത്രമേ ഞങ്ങൾ PHI (ചുവടെ നിർവചിച്ചിരിക്കുന്നത് പോലെ) ഉൾപ്പെടെ, PII (ചുവടെ നിർവചിച്ചിരിക്കുന്നത് പോലെ) ശേഖരിക്കൂ.
ചുവടെ വിവരിച്ചിരിക്കുന്നത് പോലെ, കുക്കികൾ, ബീക്കണുകൾ, വെബ് ലോഗുകൾ, സമാന ട്രാക്കിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ഞങ്ങൾ വിവരങ്ങൾ സ്വയമേവ ശേഖരിക്കും.
കുക്കികൾ
കുക്കികളുടെ ഉപയോഗത്തിലൂടെ, ഞങ്ങളുടെ വെബ്സൈറ്റ് നിങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള, തിരിച്ചറിയാനാകാത്ത വെബ് ഉപയോഗ ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റുകൾ ആക്സസ് ചെയ്യുമ്പോൾ ഞങ്ങളുടെ സെർവർ നിങ്ങളുടെ വെബ് ബ്രൗസറിലേക്ക് അയയ്ക്കുന്ന ഒരു ചെറിയ വിവരമാണ് കുക്കി. ഞങ്ങളുടെ വെബ്സൈറ്റുകൾ ആക്സസ് ചെയ്യുന്ന എല്ലാ കമ്പ്യൂട്ടറുകൾക്കും Rebar Interactive വ്യത്യസ്തമായ ഒരു കുക്കി നൽകിയിരിക്കുന്നു. കുക്കികൾക്ക് തിരിച്ചറിയാനാകാത്ത നിരവധി തരം ഡാറ്റ സംഭരിക്കാൻ കഴിയും. ഞങ്ങളുടെ വെബ്സൈറ്റുകളുടെ ഉപയോഗം വിശകലനം ചെയ്യുന്നതിനും ഭാവി സന്ദർശനങ്ങൾക്കായി നിങ്ങളുടെ മുൻഗണനകൾ മനസിലാക്കുന്നതിനും സംരക്ഷിക്കുന്നതിനും സൈറ്റ് ട്രാഫിക്കിനെയും സൈറ്റ് ഇന്ററാക്ഷനെയും കുറിച്ചുള്ള മൊത്തത്തിലുള്ള ഡാറ്റ സമാഹരിക്കുന്നതിനും (ഭാവിയിൽ ഞങ്ങൾക്ക് മികച്ച സൈറ്റ് അനുഭവങ്ങളും ടൂളുകളും വാഗ്ദാനം ചെയ്യാൻ കഴിയുന്നതിന്), അല്ലെങ്കിൽ വെബ്സൈറ്റിന്റെ പ്രായപൂർത്തിയാകാത്ത ഉപയോഗം നിയന്ത്രിക്കുന്നതിനും കുക്കികൾ ഉപയോഗിച്ചേക്കാം.
നിങ്ങളുടെ അനുമതിയില്ലാതെ ഞങ്ങൾ കുക്കികളിൽ നിന്ന് PII-ലേക്ക് അടിസ്ഥാന ഡാറ്റ ലിങ്ക് ചെയ്യുന്നില്ല, കൂടാതെ നിങ്ങളെക്കുറിച്ചുള്ള PHI ശേഖരിക്കുന്നതിനോ സംഭരിക്കുന്നതിനോ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നില്ല.
മിക്ക ഇന്റർനെറ്റ് ബ്രൗസറുകളുടെയും ഓപ്ഷനുകൾ/ക്രമീകരണ വിഭാഗം, നിങ്ങളുടെ ഉപകരണത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന മറ്റ് സാങ്കേതികവിദ്യകളും കുക്കികളും എങ്ങനെ മാനേജ് ചെയ്യാം എന്ന് നിങ്ങളെ അറിയിക്കും, അത്തരം സാങ്കേതികവിദ്യകൾ എങ്ങനെ പ്രവർത്തനരഹിതമാക്കാം എന്നത് ഉൾപ്പെടെ. നിങ്ങളുടെ ബ്രൗസർ ക്രമീകരണം വഴി നിങ്ങൾക്ക് ഞങ്ങളുടെ കുക്കികൾ അല്ലെങ്കിൽ എല്ലാ കുക്കികളും പ്രവർത്തനരഹിതമാക്കാം, എന്നാൽ കുക്കികൾ പ്രവർത്തനരഹിതമാക്കുന്നത് ഞങ്ങളുടെ ചില സേവന സവിശേഷതകളെ ബാധിക്കുകയും സേവനം ശരിയായി പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തേക്കാം എന്നത് ശ്രദ്ധിക്കുക.
ഞങ്ങളുടെ സേവനം നിങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും, “ഫ്ലാഷ് കുക്കികൾ” എന്നും ചിലപ്പോൾ അറിയപ്പെടുന്ന ‘ലോക്കൽ സ്റ്റോർഡ് ഒബ്ജക്റ്റുകൾ’ (LSO-കൾ) എന്നതും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന ഒരു മൂന്നാം കക്ഷിയെ ഞങ്ങൾ ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ നിയമിച്ചേക്കാം. Adobe ഫ്ലാഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു ചെറിയ ഡാറ്റ ഫയലാണ് ഫ്ലാഷ് കുക്കി. മുകളിൽ വിവരിച്ച കുക്കികളിൽ നിന്ന് ഫ്ലാഷ് കുക്കികൾ വ്യത്യസ്തമാണ്, കാരണം നിങ്ങളുടെ ബ്രൗസറിൽ നൽകിയിരിക്കുന്ന കുക്കി മാനേജ്മെന്റ് ടൂളുകൾ അവ നീക്കം ചെയ്യില്ല. നിങ്ങളുടെ ഉപകരണത്തിലെ ഫ്ലാഷ് കുക്കികളിൽ വിവരങ്ങൾ സംഭരിക്കാൻ കഴിയുന്ന വെബ്സൈറ്റുകൾ പരിമിതപ്പെടുത്തുന്നതിന്, നിങ്ങൾ Adobe വെബ്സൈറ്റ് സന്ദർശിക്കണം:
http://www.macromedia.com/support/documentation/en/flashplayer/help/settings_manager07.html
വെബ് ബീക്കണുകൾ, IP വിലാസങ്ങൾ, സമാന ട്രാക്കിംഗ് സാങ്കേതികവിദ്യകൾ
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ സന്ദർശിക്കുമ്പോൾ, ചില ഉദ്ദേശ്യങ്ങൾക്കായി ഞങ്ങൾ നിങ്ങളുടെ IP വിലാസം ശേഖരിച്ചേക്കാം, ഉദാഹരണത്തിന് നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ നാവിഗേറ്റ് ചെയ്യുന്ന മേഖലകൾ നിരീക്ഷിക്കുന്നത് പോലുള്ള ഉദ്ദേശ്യങ്ങൾക്ക്. ഒരു IP വിലാസം എന്നത് നിങ്ങൾക്ക് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയേണ്ടതിന് നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവ് നിങ്ങൾക്ക് നൽകിയിട്ടുള്ള നമ്പറാണ്. ഞങ്ങൾക്ക് IP വിലാസങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നതിനോ മറ്റുള്ളവരോട് വെളിപ്പെടുത്തുന്നതിനോ ഞങ്ങൾ അവ ഉപയോഗിക്കുന്നില്ല. ഞങ്ങളുടെ സേവനം നിങ്ങൾ ഉപയോഗിക്കുന്നതിനെയും ഞങ്ങളിൽ നിന്നുള്ള ഇമെയിലുകളുമായി ആശയവിനിമയം നടത്തുന്നതിനെയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കാൻ ഞങ്ങൾ ഒറ്റയ്ക്കോ കുക്കികളുമായി സംയോജിപ്പിച്ചോ വെബ് ബീക്കണുകൾ ഉപയോഗിച്ചേക്കാം. വെബ് ബീക്കണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക സൈറ്റ് നിങ്ങൾ കാണുമ്പോൾ, കുക്കികൾ പോലുള്ള നിങ്ങളുടെ കമ്പ്യൂട്ടറിലെ ചില തരം വിവരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വ്യക്തമായ ഇലക്ട്രോണിക് ചിത്രങ്ങളാണ് വെബ് ബീക്കണുകൾ. ഞങ്ങളുടെ സേവനം പ്രവർത്തിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ വെബ് ബീക്കണുകൾ ഉപയോഗിച്ചേക്കാം.
വെബ് ലോഗുകൾ
സന്ദർശനത്തിന്റെ തീയതിയും സമയവും, സന്ദർശന വേളയിൽ കണ്ട പേജുകളും നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവിന്റെ ഡൊമെയ്ൻ നാമവും പോലുള്ള, ഞങ്ങളുടെ വെബ്സൈറ്റുകളിലേക്കുള്ള നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള അടിസ്ഥാന ഡാറ്റ രേഖപ്പെടുത്തുന്ന സാധാരണ വെബ് ലോഗുകൾ Rebar Interactive ഉപയോഗിക്കുന്നു.
വെബ് ലോഗുകളിൽ നിന്ന് വ്യക്തികളെ തിരിച്ചറിയാൻ ഞങ്ങൾ സാധാരണയായി ശ്രമിക്കാറില്ല. എന്നിരുന്നാലും, ഞങ്ങളുടെ വെബ്സൈറ്റുകൾക്ക് കേടുപാടുകൾ വരുത്താനോ അനധികൃതമായ രീതിയിൽ അവ ഉപയോഗിക്കാനോ ശ്രമിച്ചതായി ഞങ്ങൾ സംശയിക്കുന്ന ഒരു വ്യക്തിയെ തിരിച്ചറിയാൻ ഞങ്ങൾ വെബ് ലോഗുകൾ ഉപയോഗിച്ചേക്കാം. കമ്പ്യൂട്ടർ സുരക്ഷയുടെയോ അനുബന്ധ നിയമങ്ങളുടെയോ ലംഘനം ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ ബാധകമായ നിയമമോ നിയമപരമായ നടപടിക്രമങ്ങളോ അനുസരിക്കുന്നതിനുവേണ്ടി ആവശ്യമെങ്കിൽ ഞങ്ങളുടെ വെബ് ലോഗുകൾ നിയമ നിർവഹണ ഏജൻസികളുമായി ഞങ്ങൾ പങ്കിട്ടേക്കാം. കൂടാതെ, ക്ലിനിക്കൽ ഗവേഷണ പഠനങ്ങൾക്കായി അവരുടെ വെബ്സൈറ്റുകൾ മെച്ചപ്പെട്ട രീതിയിൽ രൂപകൽപ്പന ചെയ്യുന്നതിൽ സഹായിക്കുന്നതിന് ഞങ്ങളുടെ പങ്കാളികളുമായി ഞങ്ങളുടെ വെബ് ലോഗുകൾ (അതിൽ ഏതെങ്കിലും PII അടങ്ങിയിട്ടില്ല) പങ്കിട്ടേക്കാം.
ഉപകരണവും ഓൺലൈൻ ഉപയോഗവും
ഞങ്ങളുടെ സേവനം ആക്സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ കമ്പ്യൂട്ടർ, ബ്രൗസർ, മൊബൈൽ അല്ലെങ്കിൽ മറ്റ് ഉപകരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം. IP വിലാസം, സമയ മേഖല, ഉപകരണ ഐഡന്റിഫയറുകൾ, മറ്റ് അദ്വിതീയ ഐഡന്റിഫയറുകൾ, ബ്രൗസർ തരം, ബ്രൗസർ ഭാഷ, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേരും പതിപ്പും, ഉപകരണത്തിന്റെ പേരും മോഡലും പതിപ്പും,. റെഫർ ചെയ്യുന്ന പേജുകളും പുറത്തുപോകുന്ന പേജുകളും, സേവന ആക്സസ് തീയതികളും സമയവും, ക്ലിക്ക് ചെയ്ത ലിങ്കുകൾ, ഉപയോഗിച്ച സവിശേഷതകൾ, ക്രാഷ് റിപ്പോർട്ടുകൾ, സെഷൻ ഐഡന്റിഫിക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്തരം വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ കുക്കികൾ, പിക്സലുകൾ, ലോഗ് ഫയലുകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ചേക്കാം.
മൂന്നാം കക്ഷി ഓട്ടോമേറ്റഡ് ശേഖരണവും അനലിറ്റിക്സ് സേവനങ്ങളും
ഞങ്ങളുടെ സേവനങ്ങളുടെ പ്രവർത്തനക്ഷമത, സവിശേഷതകൾ, അല്ലെങ്കിൽ ഡെലിവറി എന്നിവ മെച്ചപ്പെടുത്തുന്നതിന്, അനലിറ്റിക്സ് സേവന ദാതാക്കൾ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ, ചില മൂന്നാം കക്ഷികളെ ഞങ്ങൾ ഉപയോഗിച്ചേക്കാം. ഞങ്ങളുടെ ഡിജിറ്റൽ പ്രോപ്പർട്ടികളിൽ ടാഗുകൾ സ്ഥാപിക്കാൻ ഈ മൂന്നാം കക്ഷികളെ ഞങ്ങൾ അനുവദിച്ചേക്കാം, കൂടാതെ മൗസ് ക്ലിക്കുകൾ, മൗസ് ചലനങ്ങൾ, സ്ക്രോളിംഗ് ആക്റ്റിവിറ്റി, അതോടൊപ്പം ഞങ്ങളുടെ സേവനത്തിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എന്നിവ റെക്കോർഡ് ചെയ്യാൻ ഈ സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, ഉപയോക്തൃ ട്രെൻഡുകളും ഉപയോഗവും ട്രാക്ക് ചെയ്യുന്നതിന് ഞങ്ങളുടെ സേവനത്തിൽ Google Analytics ഉപയോഗിക്കുന്നു. ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിവരങ്ങൾ Google Analytics പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾക്ക്, ചുവടെയുള്ള Google Analytics വിഭാഗം കാണുക.
Google Analytics
ഒരു മൂന്നാം കക്ഷി വെണ്ടർ എന്ന നിലയിൽ Google, നിങ്ങളുടെ സൈറ്റിൽ പരസ്യങ്ങൾ നൽകുന്നതിന് കുക്കികൾ ഉപയോഗിക്കുന്നു. Google, DART കുക്കി ഉപയോഗിക്കുന്നത്, ഞങ്ങളുടെ സൈറ്റുകളിലേക്കും ഇൻറർനെറ്റിലെ മറ്റ് സൈറ്റുകളിലേക്കുമുള്ള നിങ്ങളുടെ സന്ദർശനത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പരസ്യങ്ങൾ നൽകുന്നതിന് അതിനെ പ്രാപ്തമാക്കുന്നു. Google പരസ്യവും ഉള്ളടക്ക നെറ്റ്വർക്ക് സ്വകാര്യതാനയവും സന്ദർശിച്ച് നിങ്ങൾക്ക് DART കുക്കിയുടെ ഉപയോഗം ഒഴിവാക്കാവുന്നതാണ്.
ഞങ്ങളുടെ വെബ്സൈറ്റുകൾ Google Maps അല്ലെങ്കിൽ Google, Inc. (“Google”) നൽകുന്ന ഒരു വെബ് അനലിറ്റിക്സ് സേവനമായ Google analytics ഉപയോഗിച്ചേക്കാം, ഇത് ഉപയോക്താക്കൾ സൈറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിശകലനം ചെയ്യാൻ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങൾ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് കുക്കികൾ സൃഷ്ടിക്കുന്ന വിവരങ്ങൾ (നിങ്ങളുടെ IP വിലാസം ഉൾപ്പെടെ), Google-ന്റെ സ്വകാര്യതാനയങ്ങൾക്ക് കീഴിൽ Google-ന് [Rebar Interactive-ന്റെ പേരിൽ] കൈമാറുകയും അതിൽ സംഭരിക്കുകയും ചെയ്യും:
Google: http://www.google.com/intl/en/analytics/privacyoverview.html
നിങ്ങളുടെ ബ്രൗസറിൽ ഉചിതമായ ക്രമീകരണം തിരഞ്ഞെടുത്ത് നിങ്ങൾക്ക് കുക്കികളുടെ ഉപയോഗം നിരസിക്കാം; എന്നിരുന്നാലും, നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റുകളുടെ പൂർണമായ പ്രവർത്തനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല എന്നത് ശ്രദ്ധിക്കുക. ഞങ്ങളുടെ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിലൂടെ, മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിലും ഉദ്ദേശ്യങ്ങൾക്കുമായി Google നിങ്ങളുടെ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങൾ സമ്മതിക്കുന്നു.
മറ്റ് ഉറവിടങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് ഉറവിടങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ഞങ്ങൾ ശേഖരിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു ബ്ലോഗിലേക്കോ ചാറ്റ് റൂമിലേക്കോ സോഷ്യൽ നെറ്റ്വർക്കിലേക്കോ സമർപ്പിക്കുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം. മറ്റ് കമ്പനികളിൽ നിന്നോ ക്ലയന്റുകളിൽ നിന്നോ സ്ഥാപനങ്ങളില് നിന്നോ മൂന്നാം കക്ഷി പങ്കാളികളിൽ നിന്നോ ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചേക്കാം.
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു
നിങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന ഏത് വിവരവും ഇനിപ്പറയുന്ന വഴികളിലൊന്നിൽ ഉപയോഗിച്ചേക്കാം:
- നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിന് (നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങളോട് നന്നായി പ്രതികരിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഞങ്ങളെ സഹായിക്കുന്നു)
- ഞങ്ങളുടെ വെബ്സൈറ്റ് മെച്ചപ്പെടുത്തുന്നതിന് (നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളും ഫീഡ്ബാക്കും അടിസ്ഥാനമാക്കി ഞങ്ങളുടെ വെബ്സൈറ്റ് ഓഫറുകൾ മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു)
- ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് (നിങ്ങളുടെ ഉപഭോക്തൃ സേവന അഭ്യർത്ഥനകളോടും പിന്തുണാ ആവശ്യങ്ങളോടും കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഞങ്ങളെ സഹായിക്കുന്നു)
- ഒരു മത്സരം, പ്രമോഷൻ, സർവേ അല്ലെങ്കിൽ മറ്റ് സൈറ്റ് സവിശേഷത എന്നിവ നിർവഹിക്കുന്നതിന്
- ആനുകാലിക ഇമെയിലുകൾ അയയ്ക്കാൻ (ശ്രദ്ധിക്കുക: ഭാവിയിലെ ഇമെയിലുകൾ ലഭിക്കുന്നതിൽ നിന്ന് എപ്പോൾ വേണമെങ്കിലും അൺസബ്സ്ക്രൈബ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ ഇമെയിലിന്റെയും ചുവടെ ഞങ്ങൾ വിശദമായ അൺസബ്സ്ക്രൈബ് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്). നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഇമെയിൽ വിലാസം നിങ്ങൾ നൽകിയ ഉദ്ദേശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ.
PII, PHI എന്നിവയുടെ ഉപയോഗവും വെളിപ്പെടുത്തലും
ഒരു ക്ലിനിക്കൽ ഗവേഷണ പഠന ചോദ്യാവലി വഴി ശേഖരിക്കാവുന്ന PII എന്നത് ഒരു വ്യക്തിയെ തിരികെ കണ്ടെത്താൻ കഴിയുന്ന വിവരങ്ങളാണ്. അറിയപ്പെടുന്ന ആരോഗ്യ സവിശേഷതകൾ സഹിതം നിങ്ങളുടെ PII-യുടെ സംയോജനമാണ് PHI. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു പ്രത്യേക രോഗമോ അവസ്ഥയോ ഉണ്ടെന്ന് സൂചിപ്പിച്ചാൽ, ആ വിവരങ്ങൾ നിങ്ങളുടെ പേരിനൊപ്പം ചേരുമ്പോൾ, അത് PHI ആയി മാറുന്നു. PII-യുടെ ഉദാഹരണങ്ങളിൽ നിങ്ങളുടെ പേര്, വീട്ടുവിലാസം, ടെലിഫോൺ നമ്പർ, ഇമെയിൽ വിലാസം, ജനനത്തീയതി, ഈ തിരിച്ചറിയൽ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നിങ്ങൾക്ക് സ്വമേധയാ PII കൂടാതെ/അല്ലെങ്കിൽ PHI നൽകാം, അങ്ങനെ ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈ സ്വകാര്യതാനയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ അത്തരം വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങൾ സമ്മതം നൽകുന്നു. ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങൾ നൽകിയ കാരണത്തിന് മാത്രമേ ഞങ്ങൾ നിങ്ങളുടെ PII, PHI എന്നിവ ഉപയോഗിക്കൂ. നിങ്ങൾ Rebar Interactive-ൽ സമർപ്പിക്കുന്ന PII, PHI എന്നിവയുടെ കൃത്യത ഉറപ്പാക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്. കൃത്യമല്ലാത്ത വിവരങ്ങൾ നിങ്ങൾ നൽകിയിരിക്കുന്ന ഉദ്ദേശ്യത്തിന്റെ ഗുണനിലവാരത്തെയും സമഗ്രതയെയും ബാധിക്കും.
PII നൽകാതെ തന്നെ നിങ്ങൾക്ക് ഞങ്ങളുടെ ചില വെബ്സൈറ്റുകൾ കാണാൻ കഴിയുമെങ്കിലും, മറ്റ് ആവശ്യമായ ഉദ്ദേശ്യങ്ങൾക്കൊപ്പം ഒരു ഗവേഷണ പഠനത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നിർണ്ണയിക്കാൻ ഈ വിവരങ്ങൾ ആവശ്യമായി വരും.
ഈ സ്വകാര്യതാനയത്തിൽ വിവരിച്ചിട്ടുള്ളതല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനായി ഞങ്ങളുടെ ക്ലിനിക്കൽ ഗവേഷണ പഠന വെബ്സൈറ്റുകളുടെ ഉപയോക്താക്കളുടെ PII അല്ലെങ്കിൽ PHI ഞങ്ങൾ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യില്ല. ഈ ഉപയോഗങ്ങൾ എപ്പോൾ വേണമെങ്കിലും മാറുകയാണെങ്കിൽ, ഞങ്ങളുടെ വെബ്സൈറ്റുകളിലെ സ്വകാര്യതാനയം ഞങ്ങൾ അപ്ഡേറ്റ് ചെയ്യും. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച PII, PHI എന്നിവ ഞങ്ങൾ ഇനിപ്പറയുന്ന രീതിയിൽ ഉപയോഗിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു:
പഠന റഫറൽ പ്രീ-ക്വാളിഫിക്കേഷനുമായി കൂടാതെ/അല്ലെങ്കിൽ മറ്റ് പഠനവുമായി ബന്ധപ്പെട്ട ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം
പഠനത്തിനായുള്ള നിങ്ങളുടെ പ്രീ-ക്വാളിഫിക്കേഷനെക്കുറിച്ചും പഠനത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും ക്ലിനിക്കൽ പഠന സൈറ്റുമായി ഫോളോ-അപ്പ് ചെയ്യാൻ Rebar Interactive PII, PHI എന്നിവ ഉപയോഗിക്കും, കൂടാതെ ഒരു പഠനത്തിനുള്ള നിങ്ങളുടെ യോഗ്യതയും പങ്കാളിത്തവും വിലയിരുത്തുന്നതിനായി ക്ലിനിക്കൽ പഠന സൈറ്റുമായി അത് പങ്കിടുകയും ചെയ്തേക്കാം.
പഠന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഏജന്റുമാരും സേവന ദാതാക്കളും
ഞങ്ങളുടെ പഠന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഞങ്ങളുടെ ക്ലിനിക്കൽ പഠന വെബ്സൈറ്റുകളും ആ വെബ്സൈറ്റുകളിലൂടെ ശേഖരിക്കുന്ന ഡാറ്റയും പരിപാലിക്കാൻ ഞങ്ങൾ ചിലപ്പോൾ ഞങ്ങളുടെ പേരിൽ വെബ് ഹോസ്റ്റിംഗ് കമ്പനികളെ നിയമിക്കുന്നു. നിങ്ങളുടെ പേര്, രോഗം അല്ലെങ്കിൽ അവസ്ഥ, വീട്ടുവിലാസം, ടെലിഫോൺ നമ്പർ, ഇമെയിൽ വിലാസം, ജനനത്തീയതി, ഈ തിരിച്ചറിയൽ വിവരങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്ന മറ്റേതെങ്കിലും വിവരങ്ങൾ തുടങ്ങിയ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ഈ ഹോസ്റ്റിംഗ് കമ്പനികളുമായി പങ്കിട്ടേക്കാം, അതിനാൽ ഞങ്ങൾക്കായി അത്തരം വെബ് ഹോസ്റ്റിംഗ് സേവനങ്ങൾ അവർ നിർവഹിച്ചേക്കാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഞങ്ങൾ പങ്കിടുന്ന ആ കമ്പനികളെയും വ്യക്തികളെയും സംബന്ധിച്ച്, ആ കമ്പനികളും വ്യക്തികളും ഈ സ്വകാര്യതാനയം അല്ലെങ്കിൽ ഈ സ്വകാര്യതാനയത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലുള്ള സ്വകാര്യതാ രീതികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാണിജ്യപരമായി ന്യായമായ ശ്രമങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
കൂടാതെ, ഒരു സെർച്ച് വാറണ്ട്, ആജ്ഞാപത്രം, കോടതി ഉത്തരവ് അല്ലെങ്കിൽ മറ്റ് സാധുതയുള്ള നിയമ പ്രക്രിയകൾ എന്നിവയ്ക്ക് മറുപടിയായി, അല്ലെങ്കിൽ ദേശീയ സുരക്ഷ അല്ലെങ്കിൽ നിയമ നിർവഹണ ആവശ്യകതകൾ കൈവരിക്കുന്നതിന് ഉൾപ്പെടെയുള്ള, പൊതു അധികാരികളുടെ നിയമപരമായ അഭ്യർത്ഥനകൾക്ക് മറുപടിയായി, ഒരു നിയമമോ നിയന്ത്രണമോ പാലിക്കുന്നതിന് ഞങ്ങൾക്ക് PII, PHI എന്നിവ വെളിപ്പെടുത്തേണ്ടി വന്നേക്കാം. നിങ്ങളുടെ PII അല്ലെങ്കിൽ PHI ഒരു മൂന്നാം കക്ഷിക്ക് വെളിപ്പെടുത്താൻ ഞങ്ങൾ നിയമപരമായി നിർബന്ധിതരാകുന്ന സാഹചര്യത്തിൽ ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ശ്രമിക്കും, അങ്ങനെ ചെയ്യുന്നത് നിയമം ലംഘിക്കുകയോ ഞങ്ങളുടെ നിയമപരമായ ബാധ്യതകളുമായി പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യാത്ത പക്ഷം.
ഇനിപ്പറയുന്ന ഏത് സാഹചര്യത്തിലും വെളിപ്പെടുത്തലുകൾ ഉചിതമായേക്കാം: (a) ഞങ്ങളുടെ നിയമപരമായ അവകാശങ്ങളോ ഞങ്ങളുടെ വെബ്സൈറ്റുകളുടെ ഉപയോക്താക്കളുടെ അവകാശങ്ങളോ സംരക്ഷിക്കാൻ, (b) ഞങ്ങളുടെ വെബ്സൈറ്റുകളുടെ സുരക്ഷയോ സമഗ്രതയോ സംരക്ഷിക്കാൻ, (c) ബാധ്യതയ്ക്കെതിരായ മുൻകരുതലുകൾ എടുക്കാൻ, (d) ഈ സ്വകാര്യതാനയം നടപ്പിലാക്കാൻ, (e) ലയനം, ഏറ്റെടുക്കൽ അല്ലെങ്കിൽ അതിന്റെ എല്ലാ ആസ്തികളും അല്ലെങ്കിൽ ഗണ്യമായി എല്ലാ ആസ്തികളും വാങ്ങൽ എന്നിവ ഉൾപ്പെടെ, നിയന്ത്രണത്തിലെ എന്തെങ്കിലും മാറ്റത്തിന് Rebar Interactive വിധേയമാകുകയാണെങ്കിൽ, (f) വഞ്ചന കണ്ടെത്താനും തടയാനും അല്ലെങ്കിൽ പരിഹരിക്കാനും, (g) നിങ്ങളുടെ വ്യക്തമായ അംഗീകാരത്തിന് അനുസൃതമായി, അല്ലെങ്കിൽ (h) ശാരീരിക സുരക്ഷ അപകടത്തിലാണെന്ന് വിശ്വസിക്കുന്നെങ്കിൽ, അടിയന്തിര സാഹചര്യങ്ങളിൽ.
EU-US, സ്വിസ്-US പ്രൈവസി ഷീൽഡ് എന്നിവയ്ക്ക് അനുസൃതമായി ലഭിച്ച, EU, യുണൈറ്റഡ് കിംഗ്ഡം, സ്വിസ് വ്യക്തികളുടെ ഡാറ്റ മൂന്നാം കക്ഷികൾക്ക് കൈമാറുന്ന സന്ദർഭങ്ങളിൽ, നാശനഷ്ടങ്ങൾക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങൾ കക്ഷിയല്ലെന്ന് തെളിയിക്കാൻ കഴിയാത്ത പക്ഷം, Rebar Interactive ബാധ്യസ്ഥരാണ്.
കുട്ടികളുടെ സ്വകാര്യത
കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. Rebar Interactive അല്ലെങ്കില് അതിന്റെ ഏതെങ്കിലും വെബ്സൈറ്റുകളോ സേവനങ്ങളോ 13 വയസ്സിന് താഴെയുള്ള കുട്ടികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതോ ഉദ്ദേശിച്ചിട്ടുള്ളതോ അല്ല. കുട്ടിയുടെ രക്ഷിതാവിന്റെയോ രക്ഷാകർത്താവിന്റെയോ സമ്മതം ഇല്ലാത്ത പക്ഷം, 13 വയസ്സിന് താഴെയുള്ളവരാണെന്ന് യഥാർഥത്തിൽ ഞങ്ങൾക്ക് അറിയാവുന്ന ഒരു വ്യക്തിയിൽ നിന്നും ഞങ്ങൾ PHI അല്ലെങ്കിൽ PII ശേഖരിക്കുകയോ അഭ്യർഥിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. കുട്ടിയുടെ രക്ഷിതാവിന്റെയോ രക്ഷാകർത്താവിന്റെയോ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള ഏതെങ്കിലും കുട്ടിയിൽ നിന്ന് ഞങ്ങൾ PII ശേഖരിച്ചുവെന്ന് മനസ്സിലാക്കുകയാണെങ്കിൽ, ആ വിവരങ്ങൾ എത്രയും വേഗം ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമിക്കും. 13 വയസ്സിന് താഴെയുള്ള ഏതെങ്കിലും കുട്ടിയുടെ PHI അല്ലെങ്കിൽ PII ഞങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് സംശയിക്കാൻ കാരണമുണ്ടെങ്കിൽ [email protected] എന്ന വിലാസത്തിലോ (888) 526-0867 എന്ന നമ്പറിലോ Rebar Interactive-മായി ബന്ധപ്പെടുക.
ഡാറ്റാ സുരക്ഷ
അനധികൃതമോ നിയമവിരുദ്ധമോ ആയ പ്രോസസ്സിംഗിൽ നിന്നും ആകസ്മികമായ നഷ്ടം, മാറ്റം, വെളിപ്പെടുത്തൽ, ആക്സസ് എന്നിവയിൽ നിന്നും PII, PHI എന്നിവ സംരക്ഷിക്കുന്നതിന് ഞങ്ങൾ പൊതുവായി അംഗീകരിക്കപ്പെട്ട വ്യവസായ നിലവാരമുള്ള സാങ്കേതിക, ഭൗതിക, സ്ഥാപനപര നടപടിക്രമങ്ങൾ പാലിക്കുന്നു. എന്നിരുന്നാലും, ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറുന്നതിലും വിവരങ്ങളുടെ ഇലക്ട്രോണിക് സംഭരണത്തിലും അന്തർലീനമായ അപകടസാധ്യതകൾ ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക, നിങ്ങളുടെ PII അല്ലെങ്കിൽ PHI-യുടെ അനധികൃത ആക്സസ് അല്ലെങ്കിൽ ഉപയോഗം ഒരിക്കലും സംഭവിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല.
മൂന്നാം കക്ഷികളുമായി വിവരങ്ങളുടെ പങ്കിടൽ
നിങ്ങളുടെ, വ്യക്തിപരമായി തിരിച്ചറിയിക്കുന്ന വിവരങ്ങൾ ഞങ്ങൾ പുറത്തുള്ള കക്ഷികൾക്ക് വിൽക്കുകയോ വ്യാപാരം ചെയ്യുകയോ കൈമാറുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ വെബ്സൈറ്റ് പ്രവർത്തിപ്പിക്കുന്നതിനോ ഞങ്ങളുടെ ബിസിനസ് നടത്തുന്നതിനോ നിങ്ങൾക്ക് സേവനം നൽകുന്നതിനോ ഞങ്ങളെ സഹായിക്കുന്ന വിശ്വസ്തരായ മൂന്നാം കക്ഷികൾ ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സമ്മതിക്കുന്നിടത്തോളം കാലം ഇതിൽ ഉൾപ്പെടുന്നില്ല. ഒരു നിയമമോ നിയന്ത്രണമോ പാലിക്കുന്നതിനായി, അല്ലെങ്കിൽ ഒരു സെർച്ച് വാറന്റിക്കോ ആജ്ഞാപത്രത്തിനോ കോടതി ഉത്തരവിനോ ഉള്ള പ്രതികരണമായി ഞങ്ങൾക്ക് PII, PHI എന്നിവ വെളിപ്പെടുത്തേണ്ടി വന്നേക്കാം. നിങ്ങളുടെ PII അല്ലെങ്കിൽ PHI ഒരു മൂന്നാം കക്ഷിക്ക് വെളിപ്പെടുത്താൻ ഞങ്ങൾ നിയമപരമായി നിർബന്ധിതരാകുന്ന സാഹചര്യത്തിൽ അങ്ങനെ ചെയ്യുന്നത് നിയമമോ കോടതി ഉത്തരവോ ലംഘിക്കാത്ത പക്ഷം ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ശ്രമിക്കും. കൂടാതെ, ഞങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ വെബ്സൈറ്റുകളുടെ സുരക്ഷയോ സമഗ്രതയോ സംരക്ഷിക്കുന്നതിനും ബാധ്യതയ്ക്കെതിരായ മുൻകരുതലുകൾ എടുക്കുന്നതിനും അല്ലെങ്കിൽ ശാരീരിക സുരക്ഷ അപകടത്തിലാണെന്ന് വിശ്വസിക്കുന്ന അടിയന്തര ഘട്ടങ്ങളിലും വെളിപ്പെടുത്തലുകൾ ഉചിതമായേക്കാം. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ സാധ്യതയില്ല, എന്നാൽ അവ സാധ്യമാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ആഗ്രഹിക്കുന്നു.
പരസ്യദാതാക്കൾ
യഥാകാലങ്ങളിൽ, നിങ്ങളുടെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി ഞങ്ങളുടെ ബ്രാൻഡും സേവനങ്ങളും പരസ്യപ്പെടുത്തുന്നതിൽ ഞങ്ങളെ സഹായിക്കുന്നതിനും നിങ്ങൾക്ക് പ്രസക്തമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിനുമായി ഞങ്ങൾ പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്നു (“താൽപ്പര്യാധിഷ്ഠിത പരസ്യംചെയ്യൽ”). കുക്കികളെയോ ഞങ്ങളുടെ സേവനങ്ങളുമായുള്ള മുൻ ഇടപെടലുകളെ സൂചിപ്പിക്കുന്ന മറ്റ് വിവരങ്ങളെയോ അടിസ്ഥാനമാക്കി, ഞങ്ങളുടെ വെബ്സൈറ്റിലെയും അതോടൊപ്പം മൂന്നാം കക്ഷി വെബ്സൈറ്റുകളിലെയും പരസ്യങ്ങളെ ആ സേവനങ്ങൾ ടാർഗെറ്റ് ചെയ്തേക്കാം. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഈ മൂന്നാം കക്ഷികൾ കാലക്രമേണ വിവരങ്ങൾ ശേഖരിക്കുകയും, വിവിധ വെബ്സൈറ്റുകളിലും ഓൺലൈൻ സേവനങ്ങളിലും നിങ്ങളെ കുറിച്ച് ശേഖരിക്കുന്ന വിവരങ്ങളുമായി ആ വിവരങ്ങൾ സംയോജിപ്പിക്കുകയും ചെയ്തേക്കാം. ഈ മൂന്നാം കക്ഷി പരസ്യദാതാക്കൾ നെറ്റ്വർക്ക് അഡ്വർടൈസിംഗ് ഇനിഷ്യേറ്റീവിൽ കൂടാതെ/അല്ലെങ്കിൽ ഡിജിറ്റൽ അഡ്വർടൈസിംഗ് അലയൻസിൽ പങ്കാളികളായിരിക്കാം, ഇത് പങ്കെടുക്കുന്ന സ്ഥാപനങ്ങളില് നിന്നുള്ള പരസ്യ ടാർഗെറ്റിംഗ് ഒഴിവാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. താൽപ്പര്യാധിഷ്ഠിത പരസ്യംചെയ്യലിനെ കുറിച്ച് കൂടുതലറിയുന്നതിനോ പെരുമാറ്റപരമായ പരസ്യ ആവശ്യങ്ങൾക്കായി ചില മൂന്നാം കക്ഷികൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനോ, www.aboutads.info/choices അല്ലെങ്കിൽ http://www.networkadvertising.org/choices/ എന്നതിലേക്കോ പോകുക.
താൽപ്പര്യാധിഷ്ഠിത പരസ്യങ്ങൾ ലഭിക്കുന്നത് നിങ്ങൾ ഒഴിവാക്കുമ്പോൾ, ഞങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ നിങ്ങൾ ഇനിമേൽ കാണില്ല എന്നല്ല അതിനർഥം.
സോഷ്യൽ മീഡിയ, പരസ്യങ്ങൾ, പ്ലഗ്–ഇന്നുകൾ
ഞങ്ങൾ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ (ഉദാ, Facebook, Instagram) അതിഥികളുമായി ഇടപഴകുന്നു. ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നിൽ നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ വഴി അതിഥി സേവനം അഭ്യർത്ഥിക്കുകയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി നിങ്ങളുമായി ആശയവിനിമയം നടത്താൻ ഞങ്ങളെ നിർദ്ദേശിക്കുകയോ ചെയ്താൽ, ഞങ്ങൾ നിങ്ങളെ നേരിട്ടുള്ള സന്ദേശം വഴി ബന്ധപ്പെടുകയോ നിങ്ങളുമായി സംവദിക്കാൻ മറ്റ് സോഷ്യൽ മീഡിയ ടൂളുകൾ ഉപയോഗിക്കുകയോ ചെയ്തേക്കാം. ഈ സന്ദർഭങ്ങളിൽ, ഞങ്ങളുമായുള്ള നിങ്ങളുടെ ഇടപെടലുകൾ നിയന്ത്രിക്കുന്നത് ഈ സ്വകാര്യതാനയവും അതോടൊപ്പം നിങ്ങൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ സ്വകാര്യതാനയവുമാണ്. ഞങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് വെബ്സൈറ്റുകളിലൂടെയും ടാർഗെറ്റ് ചെയ്ത പരസ്യങ്ങൾ നിങ്ങൾക്ക് ദൃശ്യമാക്കിയേക്കാം. സാധ്യതയുള്ള വാണിജ്യ താൽപ്പര്യങ്ങളും ജനസംഖ്യാശാസ്ത്രവും പോലുള്ള സ്വഭാവവിശേഷങ്ങൾ പങ്കിടുന്ന ആളുകളുടെ ഗ്രൂപ്പുകളിലേക്കാണ് ഈ പരസ്യങ്ങൾ അയയ്ക്കുന്നത്.
ചില സോഷ്യൽ മീഡിയ വെബ്സൈറ്റുകളുമായി (ഉദാ., Facebook, Twitter, Instagram) എളുപ്പത്തിൽ സംവദിക്കാനും മറ്റുള്ളവരുമായി വിവരങ്ങൾ പങ്കിടാനും നിങ്ങളെ പ്രാപ്തമാക്കുന്നതിന് ഞങ്ങളുടെ ഓൺലൈൻ സേവനങ്ങൾ സോഷ്യൽ മീഡിയ പ്ലഗ്-ഇന്നുകൾ (ഉദാ., Facebook “ലൈക്ക്” ബട്ടൺ, “Twitter-ലേക്ക് പങ്കിടുക” ബട്ടൺ) ഉപയോഗിച്ചേക്കാം. നിങ്ങൾ ഞങ്ങളുടെ ഓൺലൈൻ സേവനങ്ങൾ സന്ദർശിക്കുമ്പോൾ, ലഭ്യമായ സോഷ്യൽ മീഡിയ പ്ലഗിനുകളുടെ ഓപ്പറേറ്റർമാർക്ക് നിങ്ങളുടെ ഉപകരണത്തിൽ ഒരു കുക്കി സ്ഥാപിക്കാൻ കഴിയും, ഇത് ഞങ്ങളുടെ ഓൺലൈൻ സേവനങ്ങൾ മുമ്പ് സന്ദർശിച്ച വ്യക്തികളെ തിരിച്ചറിയാൻ അത്തരം ഓപ്പറേറ്റർമാരെ പ്രാപ്തരാക്കുന്നു. ഞങ്ങളുടെ ഓൺലൈൻ സേവനങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങൾ ഈ സോഷ്യൽ മീഡിയ വെബ്സൈറ്റുകളിലേക്ക് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിൽ നിങ്ങൾ സന്ദർശിച്ച വിവരമോ മറ്റ് വിവരങ്ങളോ ലഭിക്കുന്നതിന് പ്രസക്തമായ സോഷ്യൽ മീഡിയ വെബ്സൈറ്റുകളെ സോഷ്യൽ മീഡിയ പ്ലഗിനുകൾ അനുവദിക്കുന്നു. കൂടാതെ, സോഷ്യൽ മീഡിയ വെബ്സൈറ്റിലെ മറ്റ് ഉപയോക്താക്കളുമായി ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിലെ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ബാധകമായ സോഷ്യൽ മീഡിയ വെബ്സൈറ്റുകളെ സോഷ്യൽ മീഡിയ പ്ലഗിനുകൾ അനുവദിക്കുന്നു. ഉദാഹരണത്തിന്, Facebook സോഷ്യൽ പ്ലഗിനുകൾ ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിലെ നിങ്ങളുടെ “ലൈക്കുകളും” അഭിപ്രായങ്ങളും നിങ്ങളുടെ Facebook സുഹൃത്തുക്കൾക്ക് കാണിക്കാൻ Facebook-നെ അനുവദിക്കുന്നു. ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിൽ നിങ്ങളുടെ സുഹൃത്തുക്കളുടെ Facebook പ്രവർത്തനം കാണാനും Facebook സോഷ്യൽ പ്ലഗിനുകൾ നിങ്ങളെ അനുവദിക്കുന്നു. സോഷ്യൽ മീഡിയ പ്ലഗിനുകളിൽ നിന്നുള്ള ഉള്ളടക്കങ്ങളൊന്നും ഞങ്ങൾ നിയന്ത്രിക്കുന്നില്ല.
മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ
ഞങ്ങളുടെ വെബ്സൈറ്റുകളിൽ മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയിരിക്കാം. ഞങ്ങളുടെ വെബ്സൈറ്റിലെ ലിങ്കുകളിലൂടെയോ മറ്റ് വിധത്തിലോ മറ്റ് കക്ഷികൾ പ്രവർത്തിപ്പിക്കുന്ന വെബ്സൈറ്റുകൾ നിങ്ങൾ ആക്സസ് ചെയ്യുമ്പോൾ, ആ വെബ്സൈറ്റുകളിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക. ആ വെബ്സൈറ്റിന്റെ ഓപ്പറേറ്റർ നിങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെയാണെന്നും ആ വെബ്സൈറ്റിന്റെ ഓപ്പറേറ്റർ വിവരങ്ങൾ എന്താണ് ചെയ്യുന്നതെന്നും നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കാൻ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റിന്റെ സ്വകാര്യതാനയം നിങ്ങൾ എല്ലായ്പ്പോഴും പരിശോധിക്കണം.
സിഗ്നലുകൾ ട്രാക്ക് ചെയ്യരുത്
ഒരു വ്യക്തിഗത ഉപഭോക്താവിന്റെ ഓരോ സമയത്തെയും, കൂടാതെ മൂന്നാം കക്ഷി വെബ്സൈറ്റുകളിലും അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങളിലും ഉള്ള ഓൺലൈൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളുടെ ശേഖരണം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള കഴിവ് നൽകുന്ന, വെബ് ബ്രൗസറിന്റെ “ട്രാക്ക് ചെയ്യരുത്” സിഗ്നലുകളോടോ മറ്റ് സംവിധാനങ്ങളോടോ ബന്ധപ്പെട്ട് ഞങ്ങൾ നിലവിൽ പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല.
സമാഹരിച്ചതോ തിരിച്ചറിയിക്കാത്തതോ ആയ വിവരങ്ങൾ
ഞങ്ങളുടെ ഉപയോക്താക്കൾ, ബിസിനസ്സ് പങ്കാളികൾ എന്നിവരെ മികച്ച രീതിയിൽ സേവിക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഞങ്ങൾ ഉപയോക്തൃ ജനസംഖ്യാശാസ്ത്രം, താൽപ്പര്യങ്ങൾ, പെരുമാറ്റം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തിയേക്കാം, അല്ലെങ്കിൽ തിരിച്ചറിയാവുന്ന വ്യക്തിഗത വിവരങ്ങളും കൂടാതെ/അല്ലെങ്കിൽ ഞങ്ങൾ സമാഹരിക്കുന്നതോ തിരിച്ചറിയാത്തതോ ആയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. സമാഹരിച്ചതോ വ്യക്തിവിവരങ്ങൾ എടുത്ത് നീക്കിയതോ ആയ വിവരങ്ങൾ വ്യക്തിഗത വിവരങ്ങളായി കണക്കാക്കില്ല, കൂടാതെ അത് ഒരു ഉപയോക്താവിനെ വ്യക്തിപരമായി തിരിച്ചറിയിക്കുകയുമില്ല. ഈ സമാഹരിച്ചതോ തിരിച്ചറിയിക്കാത്തതോ ആയ വിവരങ്ങൾ ഞങ്ങളുടെ അഫിലിയേറ്റുകൾ, ഏജന്റുമാർ, ബിസിനസ് പങ്കാളികൾ കൂടാതെ/അല്ലെങ്കിൽ മറ്റ് മൂന്നാം കക്ഷികൾ എന്നിവരുമായി ഞങ്ങൾ പങ്കിട്ടേക്കാം.
ഇന്റർനെറ്റ് ട്രാൻസ്മിഷൻ അപകടസാധ്യതകൾ
ഒരു ഇന്റർനെറ്റ് ട്രാൻസ്മിഷനും ഒരിക്കലും 100% സുരക്ഷിതമോ പിശക് രഹിതമോ അല്ലെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ, ക്ഷുദ്രകരമായ സോഫ്റ്റ്വെയർ, ട്രോജൻ ഹോഴ്സ്, കമ്പ്യൂട്ടർ വൈറസുകൾ, വേം പ്രോഗ്രാമുകൾ എന്നിവയിൽ നിന്ന് വേണ്ടത്ര സുരക്ഷിതവും പരിരക്ഷിതവുമാണെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു കമ്പ്യൂട്ടറിൽ മതിയായ സുരക്ഷാ നടപടികൾ ഇല്ലെങ്കിൽ, നിങ്ങൾ നൽകുന്ന വിവരങ്ങൾ അനധികൃത മൂന്നാം കക്ഷികൾക്ക് വെളിപ്പെടുത്താനുള്ള അപകടസാധ്യതയുണ്ട്. സമാനമായി, മുകളിൽ സൂചിപ്പിച്ചതുപോലെ, നിങ്ങളുടെ PII, PHI എന്നിവ പരിരക്ഷിക്കുന്നതിനുള്ള Rebar Interactive-ന്റെ ശ്രമങ്ങൾക്കിടയിലും, ഒരു അനധികൃത മൂന്നാം കക്ഷി ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ ചുറ്റിപ്പറ്റി ഒരു വഴി കണ്ടെത്താനോ, അല്ലെങ്കിൽ ഇന്റർനെറ്റ് വഴിയുള്ള നിങ്ങളുടെ വിവരങ്ങളുടെ സംപ്രേക്ഷണങ്ങൾ തടസ്സപ്പെടാനോ ചില അപകടസാധ്യത എപ്പോഴുമുണ്ട്.
വിവരങ്ങൾ ആക്സസ് ചെയ്യാനും ഭേദഗതി ചെയ്യാനും ഇല്ലാതാക്കാനുമുള്ള അവകാശങ്ങൾ
EU, സ്വിസ് വ്യക്തികൾക്ക് അവരുടെ വ്യക്തിഗത ഡാറ്റ ആക്സസ് ചെയ്യാനുള്ള അവകാശം Rebar Interactive അംഗീകരിക്കുന്നു. നിങ്ങളെക്കുറിച്ച് ഞങ്ങൾ പരിപാലിക്കുന്ന PII, PHI എന്നിവയിലേക്ക് ഞങ്ങൾ നിങ്ങൾക്ക് ന്യായമായ ആക്സസ് നൽകുന്നു. ഏതെങ്കിലും നിയമപരമായ ആവശ്യകതകൾക്ക് വിധേയമായി, കൃത്യമല്ലാത്ത വിവരങ്ങൾ തിരുത്താനോ ഭേദഗതി വരുത്താനോ ഇല്ലാതാക്കാനോ നിങ്ങൾക്ക് ന്യായമായ അവസരം നൽകിയിരിക്കുന്നു. ചുവടെ നൽകിയിരിക്കുന്നതുപോലെ സ്വകാര്യതാ കോൺടാക്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് നിങ്ങൾക്ക് അങ്ങനെ ചെയ്യാം, ഞങ്ങൾ അതിനോട് ന്യായമായ സമയപരിധിക്കുള്ളിൽ പ്രതികരിക്കും.
മാറ്റം സംബന്ധിച്ച അറിയിപ്പ്
സ്വകാര്യതാ നിയമങ്ങളും നിയന്ത്രണങ്ങളും വികസിക്കുന്നത് അനുസരിച്ച്, അറിയിപ്പ് ഇല്ലാതെ ഞങ്ങളുടെ സ്വകാര്യതാനയം പരിഷ്കരിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ വേണ്ടി വന്നേക്കാം. ഈ നയത്തിന്റെ “പ്രാബല്യത്തിലുള്ള തീയതി” നോക്കി, നിങ്ങളുടെ അവസാന സന്ദർശനത്തിന് ശേഷം ഈ സ്വകാര്യതാനയം പരിഷ്കരിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് നിർണയിക്കാനാകും. ഞങ്ങളുടെ വെബ്സൈറ്റുകൾ നിങ്ങൾ ഉപയോഗിക്കുന്നത്, പുതുക്കിയ സ്വകാര്യതാനയത്തിന്റെ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു, അതിനാൽ അതിന്റെ നിബന്ധനകളെക്കുറിച്ച് നിങ്ങൾ ബോധ്യമുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾ പതിവായി സ്വകാര്യതാനയം അവലോകനം ചെയ്യണം.
PII, PHI എന്നിവയുടെ നിലനിർത്തൽ
ഞങ്ങൾ PII, PHI എന്നിവ പരിപാലിക്കുന്നത്, ബാധകമായ നിയമം(ങ്ങൾ) ഞങ്ങളോട് അപ്രകാരം ചെയ്യാൻ ആവശ്യപ്പെടുന്ന കാലത്തോളം, അല്ലെങ്കിൽ അത് ശേഖരിച്ചതോ പ്രോസസ്സ് ചെയ്തതോ ആയ ഉദ്ദേശ്യത്തിന്(ങ്ങൾക്ക്) ആവശ്യമുള്ളിടത്തോളം കാലം മാത്രമാണ്. അത്തരം സമയപരിധി അവസാനിക്കുമ്പോൾ ഞങ്ങൾ PII, PHI എന്നിവ ഇല്ലാതാക്കും.
അന്താരാഷ്ട്ര കൈമാറ്റം
വ്യക്തിഗത ഡാറ്റയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബാധകമായ അന്താരാഷ്ട്ര നിയമങ്ങൾ, നിയന്ത്രണങ്ങൾ, നിർബന്ധിത സർക്കാർ മാനദണ്ഡങ്ങൾ എന്നിവ പാലിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഞങ്ങൾ ഒരു ആഗോള സ്ഥാപനമായതിനാൽ, രോഗികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടോ, അല്ലെങ്കിൽ CRO-കൾ, ക്ലിനിക്കൽ ട്രയൽ സ്പോൺസർമാർ, ക്ലിനിക്കൽ ഗവേഷണ സൈറ്റുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്നതുമായി ബന്ധപ്പെട്ടോ വ്യക്തിഗത ഡാറ്റയും സമർപ്പിച്ച ഏതെങ്കിലും അധിക വിവരങ്ങളും ആഗോളതലത്തിൽ ഉപയോഗിച്ചേക്കാം. അതിനാൽ, ഈ സ്വകാര്യതാനയത്തിനും ഓരോ രാജ്യത്തും ബാധകമായ നിയമങ്ങൾക്കും അനുസൃതമായി അത് പ്രോസസ്സ് ചെയ്യുന്ന, ലോകമെമ്പാടുമുള്ള അത്തരം സ്ഥാപനങ്ങളിലേക്ക് വ്യക്തിഗത ഡാറ്റ കൈമാറിയേക്കാം. ഞങ്ങൾ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രാജ്യങ്ങൾക്ക് നിങ്ങളുടെ സ്വന്തം രാജ്യത്തെ നിയമങ്ങൾ പോലെ, വ്യത്യസ്തമായതോ അത്ര സുരക്ഷിതമല്ലാത്തതോ ആയ നിയമങ്ങളായിരിക്കാം ഉണ്ടായിരിക്കുക.
നിങ്ങളുടെ അധികാരപരിധിക്ക് പുറത്ത് ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ കൈമാറുകയാണെങ്കിൽ, ഞങ്ങൾ അനുയോജ്യമായ സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കുകയും നിങ്ങളുടെ വ്യക്തിഗത ഡാറ്റ പരിരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അതിർത്തികളിലുടനീളം ഡാറ്റ നിയമപരമായി കൈമാറുന്നതിന് സാർവത്രികമായി അംഗീകരിച്ച സംവിധാനങ്ങളെ ആശ്രയിക്കുകയും ചെയ്യും.
EU വ്യക്തികൾക്ക്: ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷനു കീഴിലുള്ള നിങ്ങളുടെ അവകാശങ്ങൾ
ക്ലിനിക്കൽ ട്രയൽ സ്പോൺസർമാർ, ക്ലിനിക്കൽ ഗവേഷണ ഓർഗനൈസേഷനുകൾ, ഗവേഷണ സൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാത്ത, ഉപഭോക്താക്കൾക്ക് വേണ്ടി വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ഒരു ഡാറ്റ “പ്രോസസർ” ആയി Rebar Interactive പ്രവർത്തിക്കുന്നു. ഞങ്ങളുടെ ക്ലയന്റ് ക്ലിനിക്കൽ ഗവേഷണ വെബ്സൈറ്റുകളിലൊന്നിൽ ദൃശ്യമാകുന്ന ഒരു ഗവേഷണ പഠനത്തിലോ പ്രോഗ്രാമിലോ പങ്കെടുക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ വ്യക്തിഗത ഡാറ്റ നൽകുന്നതിന് മുമ്പ്, പ്രസക്തമായ ഗവേഷണ പഠനത്തിനുള്ള അഥവാ പ്രോഗ്രാമിനുള്ള റിക്രൂട്ട്മെന്റ് ഉദ്ദേശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും വ്യക്തമായി സമ്മതം നൽകുന്നത് തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കും. പ്രത്യേകമായി, ഗവേഷണ പഠനത്തിലോ പ്രോഗ്രാമിലോ (ഒരു പ്രീ ക്വാളിഫിക്കേഷൻ സർവേ പൂർത്തിയാക്കുന്നത് ഉൾപ്പെടുന്നു) പങ്കെടുക്കുന്നതിനായി പരിഗണിക്കേണ്ട രജിസ്ട്രേഷൻ പ്രക്രിയയിൽ, ഈ സ്വകാര്യതാനയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ കൂടാതെ/അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് ഞങ്ങളുടെ ക്ലിനിക്കൽ ഗവേഷണ വെബ്സൈറ്റിൽ വിവരിച്ചിരുന്നത് പോലെ (ബാധകമായത്), നിങ്ങളുടെ വ്യക്തിഗത വിവരങ്ങള് പ്രോസസ്സ് ചെയ്യുന്നതിനുള്ള നിങ്ങളുടെ സമ്മതം ഉറപ്പോടെ സൂചിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
GDPR പ്രകാരം നിങ്ങളുടെ അവകാശങ്ങൾ ഇനിപ്പറയുന്നതാണ്.
- അറിയിപ്പ് ലഭിക്കാനുള്ള അവകാശം – നിങ്ങളുടെ ഡാറ്റയുടെ ഏതെങ്കിലും സ്വീകർത്താവിനെക്കുറിച്ചോ സ്വീകർത്താക്കളുടെ വിഭാഗങ്ങളെക്കുറിച്ചോ ഞങ്ങൾ നിങ്ങളെ അറിയിക്കണമെന്ന് അഭ്യർഥിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്;
- ആക്സസ് ചെയ്യാനുള്ള അവകാശം – ഞങ്ങൾ പരിപാലിക്കുന്ന നിങ്ങളുടെ വ്യക്തിഗത ഡാറ്റയുടെ പകർപ്പുകൾ അഭ്യർഥിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് (ഈ സേവനത്തിന് ഞങ്ങൾ നിങ്ങളിൽ നിന്ന് ഒരു ചെറിയ ഫീസ് ഈടാക്കിയേക്കാം);
- തിരുത്താനുള്ള അവകാശം – കൃത്യമല്ലെന്ന് നിങ്ങൾ വിശ്വസിക്കുന്ന ഏത് വിവരവും ഞങ്ങൾ തിരുത്തണമെന്ന് അഭ്യർഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. അപൂർണമെന്ന് നിങ്ങൾ വിശ്വസിക്കുന്ന വിവരങ്ങൾ പൂർത്തിയാക്കുന്നതിന് ഞങ്ങളോട് അഭ്യർഥിക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട്;
- മായ്ക്കാനുള്ള അവകാശം – ചില നിബന്ധനകൾക്ക് വിധേയമായി, നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ മായ്ക്കണമെന്ന് അഭ്യർഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്;
- പ്രോസസ്സിംഗ് നിയന്ത്രിക്കാനുള്ള അവകാശം – ചില വ്യവസ്ഥകൾക്ക് വിധേയമായി, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ പ്രോസസ്സിംഗ് ഞങ്ങൾ നിയന്ത്രിക്കണമെന്ന് അഭ്യർഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്;
- ഡാറ്റ പോർട്ടബിലിറ്റിക്കുള്ള അവകാശം – ഞങ്ങൾ ശേഖരിച്ച ഡാറ്റ ചില വ്യവസ്ഥകൾക്ക് വിധേയമായി, മറ്റൊരു ഓർഗനൈസേഷനിലേക്കോ നേരിട്ട് നിങ്ങളിലേക്കോ കൈമാറാൻ അഭ്യർഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്; ഒപ്പം,
- എതിർക്കാനുള്ള അവകാശം – ചില വ്യവസ്ഥകൾക്ക് വിധേയമായി, നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനെ എതിർക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.
കൂടാതെ, നിങ്ങളുടെ ഡാറ്റ ഞങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ പ്രശ്നമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾ സ്ഥിതിചെയ്യുന്ന EU അംഗരാജ്യത്തിലെ ഒരു സൂപ്പർവൈസറി അതോറിറ്റിയോട് ആശങ്ക പ്രകടിപ്പിക്കാനോ ഒരു പരാതി നൽകാനോ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾക്ക് ഇവിടെ സൂപ്പർവൈസറി അതോറിറ്റികളുടെ ഒരു ലിസ്റ്റ് കണ്ടെത്താം: http://ec.europa.eu/justice/article-29/structure/dataprotection-authorities/index_en.htm.
സ്വകാര്യതാ കോൺടാക്റ്റ് വിവരങ്ങൾ
ഈ സ്വകാര്യതാനയത്തെ കുറിച്ചോ ഞങ്ങളുടെ സമ്പ്രദായങ്ങളെ കുറിച്ചോ ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, ഇനിപ്പറയുന്ന വിലാസത്തിലേക്ക് സമർപ്പിക്കണം:
Rebar Interactive
Attn: Privacy Officer
13809 Research Blvd.
Suite 500, PMB 101526
Austin, Texas 78750
USA
അവകാശ സംവരണം
നിയമം ആവശ്യപ്പെടുന്ന പ്രകാരം അല്ലെങ്കിൽ സർക്കാർ അധികാരികളുടെ തക്കതായ അംഗീകൃത വിവര അഭ്യർഥനകൾ പ്രകാരം, ഒരു വ്യക്തിയുടെ വിവരങ്ങൾ പങ്കിടാനുള്ള അവകാശം Rebar Interactive-ൽ നിക്ഷിപ്തമാണ്.